What is FINNIFTY? – Nifty Financial Services Index

Podcast Duration: 6:37
എന്താണ് ഫിന്നിഫ്റ്റി?- നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്‌ ഇൻഡക്സ് ഹായ് സുഹൃത്തുക്കളെ, ഏയ്ഞ്ചൽ ബ്രോക്കിംഗിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം! ​സുഹൃത്തേ, നിങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് മ്യൂസിക് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് “ഏറ്റവും പോപ്പുലർ ഹിറ്റുകൾ” അല്ലെങ്കിൽ “ട്രെൻഡിംഗ് ട്രാക്കുകൾ” എന്നിവയുടെ റെഡിമെയ്ഡ് ലിസ്റ്റ് ലഭിക്കും. ആഗോളതലത്തിലോ ഇന്ത്യയിലോ ഏറ്റവും പ്രചാരമുള്ള ഗാനങ്ങൾ ഇവയാണ്. എന്നാൽ നിങ്ങളുടെ പട്ടിക അൽ‌പ്പം മോഡിഫൈ ചെയ്യാനും കഴിയും. “പോപ്പുലർ ബോളിവുഡ് മ്യൂസിക് റിലീസുകൾ” അല്ലെങ്കിൽ “പോപ്പുലർ ഹിപ് ഹോപ്പ് ട്രാക്കുകൾ” എന്നിവയൊക്കെ നിങ്ങൾക്ക് തിരയാം. അപ്പോൾ നിങ്ങൾക്ക് ഈ വിഭാഗത്തിലെ പോപ്പുലർ ട്രാക്കുകൾ കാണാൻ കഴിയും, ശരിയല്ലേ? ​പുതുക്കിയ സെർച്ച് ഫിൽട്ടർ പോലെയാണ് പുതുതായി പ്രഖ്യാപിച്ച ഫിന്നിഫ്റ്റി. എന്നിരുന്നാലും, ഫിന്നിഫ്റ്റി മനസിലാക്കാൻ നിങ്ങൾ ആദ്യം നിഫ്റ്റി 50 മനസിലാക്കണം. നിഫ്റ്റി 50 എന്ന ആശയം നിങ്ങൾക്ക് അറിയാമായിരിക്കും, പക്ഷേ നമ്മൾ ഒരേ ലെവെലിലാണെന്ന് ഉറപ്പാക്കാം: നിഫ്റ്റി 50 ഒരു ഇൻഡക്സ് ആണ്‌ അല്ലെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളുടെ 50 സ്റ്റോക്കുകളുടെ ശേഖരമാണ്. ഏറ്റവും വലുത് എന്നാൽ? ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വഴി ഏറ്റവും വലുത്, അതിന്റെ ഫോർമുല സ്റ്റോക്ക് വിലയെ മാർക്കറ്റിലെ ഷെയറുകളുടെ എണ്ണം കൊണ്ട് ഗുണിക്കുന്നു. ഈ 50 സ്റ്റോക്കുകളും വ്യത്യസ്ത മേഖലകളിലായിരിക്കും - ഇത് ഉറപ്പായും ഡൈവേർസിഫൈഡ്‌ ലിസ്റ്റായിരിക്കും. ​ഓരോ 6 മാസത്തിലും ഈ ലിസ്റ്റ് അപ്‌ഡേറ്റുചെയ്യുന്നു. ​ഇപ്പോൾ നമ്മൾ ഫിന്നിഫ്റ്റി മനസിലാക്കാൻ റെഡി ആണ്: ​ഫിന്നിഫ്റ്റി എന്നാൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് ഇൻഡെക്സ് അല്ലെങ്കിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നും അറിയപ്പെടുന്നു, ഇത് നിഫ്റ്റി 50 പോലെ തന്നെയാണ്, പക്ഷെ ഇത് ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റോക്കുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏറ്റവും പോപ്പുലർ ട്രാക്കുകൾ കണ്ടെത്തുന്നതിന് നിങ്ങളുടെ സെർച്ച് ഫിൽട്ടർ മോഡിഫൈ ചെയ്യാൻ കഴിയുന്നതുപോലെ. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഈ വർഷം ജനുവരിയിൽ ഫിന്നിഫ്റ്റി അവതരിപ്പിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, എൻ‌ബി‌എഫ്‌സി, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ അല്ലെങ്കിൽ ധനകാര്യ സേവന കമ്പനികൾ എന്നിവയിലുടനീളമുള്ള 20 സ്റ്റോക്കുകളുടെ ഒരു കളക്ഷൻ ആണിത്. അത് എന്താണെന്ന് നിങ്ങൾക്ക് ഇതിനകം അറിയാം, അല്ലേ? അതാണ് ശരിയായ ഓഹരി വില ഔട്‍സ്റ്റാന്ഡിങ് ഷെയറുകളാൽ ഗുണിക്കുന്നത്, അതായത് വിപണിയിലെ ഷെയറുകൾ. ​ ഫിന്നിഫ്റ്റിയിൽ ലിസ്റ്റുചെയ്തിരിക്കുന്ന സ്റ്റോക്കുകൾ നിഫ്റ്റി 50 പോലെ ഓരോ ആറുമാസത്തിലും അപ്‌ഡേറ്റ് ചെയ്യപ്പെടും. ​ഇനിയാണ് രസകരമായ സെക്ഷൻ - ഫിന്നിഫ്റ്റിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റോക്കുകൾ ഇവയാണ്: ​· എച്ച്ഡിഎഫ്സി ബാങ്ക് ​· എച്ച്ഡിഎഫ്സിഹൗസിംഗ് ഫിനാൻസ് ​· ഐസിഐസിഐ ബാങ്ക് ​· കൊട്ടക് ബാങ്ക് ​· ആക്സിസ് ബാങ്ക് ​· ബജാജ് ഫിനാൻസ് ​· എസ്‌ബി‌ഐ ബാങ്ക് ​… കൊള്ളാം, ഈ പട്ടികയിൽ ധാരാളം ബാങ്കുകൾ ഉണ്ട്! തുടരാം… ​· എച്ച്ഡിഎഫ്സി ഇൻഷുറൻസ് ​· എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് ​· ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ​ ധാരാളം ഇൻഷുറൻസ് കമ്പനികളും ഉണ്ട്?…. ​· ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് ​· ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ​. പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസ് ​· ബജാജ് ഹോൾഡിംങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ​· ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് ​· എച്ച്ഡിഎഫ്സി അസറ്റ് മാനേജുമെന്റ് കമ്പനി ​· പവർ ഫിനാൻസ് കോർപ്പറേഷൻ ​· REC ലിമിറ്റഡ് - ഇത് പവർ സെക്ടറുമായി ബന്ധപ്പെട്ട ഒരു ധനകാര്യ കമ്പനിയാണ് ​· മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ. ​ഈ ലിസ്റ്റ് കേട്ടാൽ, ഫിന്നിഫ്റ്റി സൂചികയിൽ 60% ത്തിൽ കൂടുതൽ ബാങ്കുകൾക്ക് ഏറ്റവും വലിയ പ്രെസെൻസ് ഉണ്ടെന്ന് നിങ്ങൾ ഊഹിച്ചിരിക്കാം. ഹൗസിങ് ഫിനാൻസ് കമ്പനികൾക്ക് ഏകദേശം 20% പ്രെസെൻസ് ഉണ്ട്, എൻ‌ബി‌എഫ്‌സികൾക്ക് ഏകദേശം 10%, മറ്റെല്ലാത്തിനും അവയ്ക്കിടയിൽ 2% പ്രെസെൻസ് ഉണ്ട്. ​നിങ്ങൾക്ക് എങ്ങനെ നിഫ്റ്റി ഫിനാൻഷ്യൽ സർവീസുകൾ ഉപയോഗിക്കാൻ കഴിയും? ​ഒരാൾ നിഫ്റ്റി 50, ബി എസ് ഇ സെൻസെക്സ് എന്നിവ ഉപയോഗിക്കുന്ന അതേ രീതിയിൽ. ​ഓപ്ഷൻ 1: ബെഞ്ച്മാർക്കിംഗിനായി ഫിന്നിഫ്റ്റി ഉപയോഗിക്കുക. ​ഈ ഇൻഡക്സുകൾ ബെഞ്ച്മാർക്കുകളായി പോപ്പുലറായിട്ട് ഉപയോഗിക്കുന്നു. സ്റ്റോക്കുകളുടെ പ്രകടനം സാധാരണയായി നിഫ്റ്റി 50 അല്ലെങ്കിൽ ബിഎസ്ഇ സെൻസെക്സുമായി താരതമ്യപ്പെടുത്തുന്നു. ഈ പുതിയ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക ഉപയോഗിച്ച് നിക്ഷേപകർക്ക് അവരുടെ ഫോക്കസ്ഡ് ബെഞ്ച്മാർക്കുകളുമായി ഈ ധനകാര്യ മേഖലയിലെ ഓഹരികളെ താരതമ്യം ചെയ്യാൻ കഴിയും. ​ഓപ്ഷൻ 2: ഒരു ഷോപ്പിംഗ് ലിസ്റ്റ് പോലെ ഫിന്നിഫ്റ്റി ഉപയോഗിക്കുക. ​മറ്റൊരു തരത്തിൽ, പരിചയസമ്പന്നരായ ചില നിക്ഷേപകർ സൂചികയിലെ എല്ലാ 50 ഓഹരികളും സൂചികയിൽ പ്രദർശിപ്പിക്കുന്ന അതേ വെയിറ്റേജിൽ വാങ്ങാൻ ഇഷ്ടപ്പെടുന്നു. നമ്മൾ മുമ്പ് ചർച്ച ചെയ്ത ലിസ്റ്റിലെ ആദ്യത്തെ ധനകാര്യ കമ്പനിയുടെ വെയിറ്റേജ് , എച്ച്ഡിഎഫ്സി ബാങ്ക് 27.13% ആണ് .രണ്ടാം കമ്പനിയായ എച്ച്ഡിഎഫ്സി ഹൗസിംഗ് ഫിനാൻസിന്റെ വെയിറ്റേജ് 17.51% ആണ് ... അങ്ങനെ… നിങ്ങൾ മുന്നോട്ട് പോകുമ്പോൾ വെയിറ്റേജ് കുറയുന്നു നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് പട്ടികയിലെ അവസാന കമ്പനിയായ മഹീന്ദ്ര, മഹീന്ദ്ര ഫിനാൻഷ്യലിന്റെ വെയിറ്റേജ് 0.44% ആണ് ​ഓപ്ഷൻ 3: ഫിന്നിഫ്റ്റി ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിക്കുക. ​ഇന്ഡക്സിലെ സ്റ്റോക്കുകൾ ട്രാക്കുചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ് മൂന്നാമത്തെ ഓപ്ഷൻ. ഡി‌എസ്‌പി നിഫ്റ്റി 50 ഇൻ‌ഡെക്സ് ഫണ്ട്, എൽ ആൻഡ് ടി നിഫ്റ്റി 50 ഇൻ‌ഡെക്സ് ഫണ്ട്, മോത്തിലാൽ ഓസ്വാൾ നിഫ്റ്റി 50 ഇൻ‌ഡെക്സ് ഫണ്ട് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇനിയും നിരവധി ഓപ്ഷനുകൾ ഉണ്ട് - ഞാൻ കുറച്ചെണ്ണം പറഞ്ഞെന്നേ ഉള്ളു. ​നാലാമത്തെ ഓപ്ഷൻ: ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വാങ്ങുക എന്നതാണ്… ​അതിനെ ഇടിഎഫ് എന്ന് വിളിക്കുന്നു - അത് സ്റ്റോക്കുകൾ ട്രാക്കുചെയ്യുകയും ഫണ്ടിന്റെ പ്രകടനത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. ​ഓപ്ഷൻ 5: എഫ് & ഒ അല്ലെങ്കിൽ ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് എന്നും അറിയപ്പെടുന്ന ഡെറിവേറ്റീവുകളാണ് ​അതായത്, ഫിന്നിഫ്റ്റിയുടെ ഭാഗമായ സ്റ്റോക്കുകൾക്കായി നിങ്ങൾക്ക് ഫ്യൂച്ചേഴ്സ് കരാറുകളോ ഓപ്ഷൻസ് കരാറുകളോ വാങ്ങാം. കരാറിന് ഒരു വിലയും എക്സ്പൈറി ഡേറ്റും ഉണ്ടായിരിക്കും. എഫ് & ഒയെക്കുറിച്ച് കൂടുതലറിയാൻ - അല്ലെങ്കിൽ ആശയം മനസിലാക്കാൻ, ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് ട്രേഡിംഗ് എന്ന ഞങ്ങളുടെ പോഡ്കാസ്റ്റ് പരിശോധിക്കുക. ​ “ഫിന്നിഫ്റ്റി സ്റ്റോക്കുകൾ നിഫ്റ്റി 50 ലെ സ്റ്റോക്കുകളുമായി എങ്ങനെ താരതമ്യം ചെയ്യും?” എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ,നിങ്ങൾ ശരിയായ ചോദ്യം ചോദിച്ചിരിക്കുന്നു. ജിജ്ഞാസയും ജാഗ്രതയുമുള്ള ഈ മനോഭാവം നിങ്ങളുടെ നിക്ഷേപ യാത്രയിൽ തീർച്ചയായും ഉപയോഗപ്രദമാകും. ​വരൂ, താരതമ്യം ചെയ്യാം: ​. ഫിന്നിഫ്റ്റിയിൽ ലിസ്റ്റുചെയ്തിരിക്കുന്ന 10 സ്റ്റോക്കുകളും നിഫ്റ്റി 50 ൽ ലിസ്റ്റുചെയ്തിട്ടുണ്ട്. ​. ഈ 10 സ്റ്റോക്കുകളും ഫിന്നിഫ്റ്റിയിൽ ഏകദേശം 93% വെയിറ്റേജ് വഹിക്കുന്നു, കൂടാതെ നിഫ്റ്റി 50 ൽ 40% ൽ താഴെ വെയിറ്റേജ് ഉണ്ട്. ​. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഫിന്നിഫ്റ്റിയിൽ ഉയർന്ന ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ​. നിഫ്റ്റി 50 യുടെ 0.61 നെ അപേക്ഷിച്ച് ഫിന്നിഫ്റ്റിക്ക് 0.64 റിസ്ക്-റിവാർഡ് അനുപാതമുണ്ട്. ​ഇപ്പോൾ നമുക്ക് ഫിന്നിഫ്റ്റിയോടുള്ള മാർക്കറ്റ് റിയാക്ഷൻ എന്താണെന്ന് നോക്കാം. ​ബേസ് ദിനത്തിൽ ഫിന്നിഫ്റ്റി 140 പോയിൻറ് ഉയർന്നു. ഇന്ന് 15,000 ത്തിലധികം ട്രേഡിങ്ങ് നടക്കുന്നു. നിങ്ങൾക്ക് ഈ പ്രതികരണത്തെ പോസിറ്റീവ് ആയി കാണാം - പ്രധാനമായും മുകളിലേക്കുള്ള ചലനം ഒരു നല്ല കാര്യമായി കാണപ്പെടുന്നുണ്ടല്ലോ. ​ഈ ഇൻഡസ്ടറി സ്റ്റേക്ക്ഹോൾഡർമാർക്ക് വലിയ ആവേശമാണ്: നിരവധി സ്റ്റോക്ക് ബ്രോക്കർമാർ ആദ്യത്തെ മാസത്തെ ഫിന്നിഫ്റ്റി സൂചികയിലെ ബ്രോക്കറേജ് ചാർജുകൾ എഴുതിത്തള്ളി. ​ഈ വർഷം ജൂൺ വരെ ഇടപാട് നിരക്കുകൾ എൻ‌എസ്‌ഇ ഒഴിവാക്കിയിട്ടുണ്ട്. ​സുഹൃത്തുക്കളേ, ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്രമാത്രം. ഞാൻ ചില സ്റ്റോക്ക് മാർക്കറ്റ് വാർത്തകൾ കാണാൻ പോകുന്നു. അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ, എയ്ഞ്ചൽ ബ്രോക്കിംഗിൽ നിന്ന് ബൈ - ഹാപ്പി ഇൻവെസ്റ്റിംഗ്! ​ ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.