What is Intrinsic value? How to find it? | Malayalam

Podcast Duration: 05:07

ഹായ് സുഹൃത്തുക്കളെ! എയ്ഞ്ചൽ ബ്രോക്കിംഗിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​ലോക്ക്ഡൗൺ സമയത്ത് മാതാപിതാക്കൾ പറഞ്ഞേക്കില്ലാത്ത ചില കാര്യങ്ങൾ ഹൈസ്കൂൾ അധ്യാപകർ ഒരു ക്ലാസ് ടീനേജർസിനോട് വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഞാൻ അടുത്തിടെ കണ്ടു, എല്ലാവരിലും ഫിനാൻഷ്യൽ പ്രഷർ വർദ്ധിച്ചിട്ടുണ്ട്. “നമുക്കെല്ലാവർക്കും ഇലക്ട്രോണിക്സ്, സ്റ്റേഷണറി, വസ്ത്രങ്ങൾ എന്നിവ പോലുള്ള പുതിയ കാര്യങ്ങൾ ആവശ്യമാണ്, പക്ഷേ ദയവായി, ഇപ്പോൾ ബ്രാൻഡുകളുടെ പുറകെ പോകരുത്- കുറഞ്ഞത് ഈ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, യഥാർത്ഥ മൂല്യത്തിനനുസരിച്ച് ചെലവഴിക്കുക. വീട്ടിൽ ഇരുന്നുകൊണ്ട്, നിങ്ങളുടെ വെർച്വൽ ക്ലാസുകൾക്കായി 2,000 രൂപയുടെ ടി-ഷർട്ട് ധരിക്കേണ്ടതില്ല. ടി-ഷർട്ട് എന്തായാലും ഒരു ടി-ഷർട്ട് മാത്രമാണ്… നിങ്ങൾ 250 രൂപയോ 650 രൂപയോ 2,500 രൂപയോ നൽകിയാലും ടി-ഷർട്ട്, ടി-ഷർട്ട് തന്നെയാണ്, അതുകൊണ്ട് പോപ്പുലാരിറ്റി, ബ്രാൻഡ് തുടങ്ങിയവ നോക്കാതെ മൂല്യം നോക്കി വാങ്ങുക. ​ലോക്ക്ഡൗൺ ആയാലും കോവിഡ് ആയാലും, സ്റ്റോക്ക് മാർക്കറ്റിൽ നിങ്ങൾ ആക്ച്വൽ വർത്ത് നോക്കി ഓഹരികൾ വാങ്ങണം. അതെ “ആക്ച്വൽ വർത്ത്” നെ “ഇൻട്രിൻസിക് വാല്യൂ” എന്ന് വിളിക്കുന്നു. ​ഇൻട്രിൻസിക് വാല്യൂ എന്താണ്? നമുക്ക് കാണാം! ​ഇൻട്രിൻസിക് വാല്യൂ, ചിലപ്പോൾ ആക്ച്വൽ വാല്യൂ എന്ന് വിളിക്കപ്പെടുന്നു,അത് ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ യഥാർത്ഥ മൂല്യം കണക്കാക്കുന്നു. ഇൻട്രിൻസിക് വാല്യൂ പ്രകാരം, സ്റ്റോക്ക് മാർക്കറ്റ് ലോജിക്കൽ അല്ലാത്ത രീതിയിൽ പെരുമാറുന്നു എന്നതാണ് ആദ്യത്തെ അനുമാനം. ഒരു സ്റ്റോക്കിന്റെ യഥാർത്ഥ മൂല്യം എ ആയിരിക്കാം, പക്ഷേ സ്റ്റോക്ക് മാർക്കറ്റിൽ, അത് എയേക്കാളും കൂടുതലോ എ മൈനസ് 50 രൂപയോ എ ഇൻടു 50 രൂപയോ ആകാം. ഡിമാൻഡ്-സപ്ലൈ ഇക്കണോമിക്സും ഓഹരി വിപണിയിൽ വരുന്നതിനാൽ ഇത് ശരിയാണ്. വാസ്തവത്തിൽ ആയിരക്കണക്കിന് കാരണങ്ങളാൽ സ്റ്റോക്ക് മാർക്കറ്റുകൾ ചാഞ്ചാടുന്നു. ​അതിനാൽ, ഇൻട്രിൻസിക് വാല്യൂവിനെക്കുറിച്ച് നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് അത് നിലവിലെ സ്റ്റോക്ക് വിലയെ മൂല്യത്തിന്റെ യഥാർത്ഥ ഇന്ഡിക്കേറ്ററായി അംഗീകരിക്കുന്നില്ല എന്നതാണ്. ​ഇൻട്രിൻസിക് വാല്യൂവിനെക്കുറിച്ചുള്ള രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇൻട്രിൻസിക് വാല്യൂ കണക്കാക്കാൻ നിരവധി മാർഗങ്ങളുണ്ട് എന്നതാണ്. പല പല സാമ്പത്തിക വിശകലന വിദഗ്ധർ പല രീതികൾ ഉപയോഗിക്കുന്നു. ഈ പോഡ്‌കാസ്റ്റിൽ, ഇൻട്രിൻസിക് വാല്യൂ കണക്കാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ചില രീതികൾ നമ്മൾ പരിശോധിക്കും. ​എന്നാൽ അതിനുമുമ്പ്, നിങ്ങൾ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും- സ്റ്റോക്ക് മാർക്കറ്റ് വിലയിൽ തന്നെയല്ലേ സ്റ്റോക്ക് വാങ്ങുക! യഥാർത്ഥ മൂല്യം കണക്കാക്കുന്നതിന്റെ അർത്ഥമെന്താണ്? നമ്മൾ പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ മാർക്കറ്റ് വിലയല്ലേ കൊടുക്കുക? ഇരുന്ന് ഉൽപ്പാദനച്ചെലവ് കണക്കാക്കുമോ…. ​കാര്യം സിമ്പിൾ ആണ് സുഹൃത്തുക്കളേ. സ്റ്റോക്കിന്റെ ഇൻട്രിൻസിക് വാല്യൂവിനെക്കാൾ കൂടുതൽ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ക്യാഷ് ഫ്ലോയും ഫിനാൻഷ്യലും ന്യായീകരിക്കാത്ത ഉയർന്ന വിലയിലാണ് സ്റ്റോക്ക് ട്രേഡ് നടത്തുന്നതെങ്കിൽ, സ്റ്റോക്ക് പ്രൈസ് കറക്ഷൻ - അതായത് സ്റ്റോക്ക് വില കുറയുന്നു - നടക്കും. അതിനർത്ഥം നിങ്ങൾ വലിയ വിലയ്ക്ക് വാങ്ങുകയും സ്റ്റോക്ക് കൈവശം വയ്ക്കുമ്പോൾ വില കുറയുകയും ചെയ്യും. ഇത് ശരിക്കും സ്മാർട്ട് നിക്ഷേപത്തിന് വിപരീതമാണ്. സ്റ്റോക്ക് വിലകുറച്ച് കാണുമ്പോഴോ കുറഞ്ഞ വിലയിലോ ന്യായമായ വിലയിലോ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നു - അങ്ങനെ സ്റ്റോക്ക് വില വർദ്ധിക്കാൻ ഇടയുണ്ട്, കൂടാതെ വില ഉയരുമ്പോൾ സ്റ്റോക്ക് വിൽക്കുന്നതിലൂടെ കുറച്ച് വരുമാനം നേടാനും കഴിയും. ​വാല്യൂ ഇൻവെസ്റ്റെർസ്, പ്രത്യേകിച്ചും, ഒരു സ്റ്റോക്കിന്റെ ഇൻട്രിൻസിക് വാല്യൂവിൽ ശ്രദ്ധാലുക്കളാണ്. മൂല്യ നിക്ഷേപ തന്ത്രത്തിൽ, ഡിസ്‌കൗണ്ടിൽ ട്രേഡ് ചെയ്യുന്ന അല്ലെങ്കിൽ അവയുടെ യഥാർത്ഥ മൂല്യത്തിന് താഴെയുള്ള ഓഹരികൾ മാത്രം വാങ്ങുക എന്നതാണ് ആശയം. ​ഇപ്പോൾ നിങ്ങൾക്ക് ഇൻട്രിൻസിക് വാല്യൂ എന്താണെന്നു മനസിലായി കൂടാതെ ഒരു സ്റ്റോക്കിന്റെ ഇൻട്രിൻസിക് വാല്യൂ നിങ്ങൾ എന്തിനാണ് കണക്കാക്കേണ്ടത് എന്നും. ഏറ്റവും പ്രചാരമുള്ള രണ്ട് കണക്കുകൂട്ടൽ രീതികൾ നമുക്ക് നിരീക്ഷിക്കാം. ​ക്വാളിറ്റേറ്റീവ് മോഡൽ ​ഈ മാതൃകയിൽ, എല്ലാ സാമ്പത്തിക രേഖകളും കൊണ്ട് സാമ്പത്തിക വിശകലന വിദഗ്ധർ സ്റ്റോക്കിന്റെ യഥാർത്ഥ മൂല്യം കണക്കാക്കുന്നു. ഫിനാൻഷ്യൽ അനലിസ്റ്റ് ഒരു കമ്പനിയുടെ ബിസിനസ്സിന്റെ വിവിധ വശങ്ങൾക്ക് വെയിറ്റേജ് നൽകും. ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെൻറുകൾക്ക് പുറമെ, നിക്ഷേപകരുടെ ധാരണ, കമ്പനിയുടെ ടാർഗെറ്റ് പ്രേക്ഷകർ, മാനേജുമെന്റ് ടീം - സാമ്പത്തിക അനലിസ്റ്റ് പരിഗണിക്കുന്നു. ​സബ്ജെക്ടിവിറ്റി തീരുമാനമെടുക്കുന്നതിൽ ഉണ്ടാവരുത് എന്നതാണ് ഒരു സാമ്പത്തിക അനലിസ്റ്റിന്റെ ബുദ്ധിമുട്ട്. മാത്തമാറ്റിക്കൽ മോഡലുകൾ വികസിപ്പിക്കുന്നതിലൂടെ, സാമ്പത്തിക വിശകലന വിദഗ്ധർ അവരുടെ അഭിപ്രായങ്ങളും വികാരങ്ങളും മുൻകാല അനുഭവങ്ങളും സമവാക്യത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുന്നു. ​എന്നിരുന്നാലും, ചില നിക്ഷേപകർ ക്വാളിറ്റേറ്റീവ് മോഡലിനെ ഇഷ്ടപ്പെടുന്നു, കാരണം ഇത് കേവലം അക്കങ്ങൾക്കപ്പുറത്തേക്ക് പോകുന്നു, മാത്രമല്ല കമ്പനി നടത്തുന്ന ആളുകളെ പരിഗണിക്കുകയും ചെയ്യുന്നു (അല്ലെങ്കിൽ നിങ്ങൾ സ്റ്റോക്ക് വാങ്ങുകയാണെങ്കിൽ നിങ്ങളുടെ പണത്തെയും). ​ഡിസ്കൗണ്ട് ക്യാഷ് ഫ്ലോ മോഡൽ. ​സബ്ജെക്ടിവിറ്റി ഇല്ലാതാക്കുന്നതിനും അക്കങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്നതിനും ഈ മോഡൽ എളുപ്പമാണ്. ഡി‌സി‌എഫ് മോഡൽ കമ്പനിയുടെ ക്യാഷ് ഫ്ലോയും WACC അതായത് വെയ്റ്റഡ് ആവറേജ് കോസ്റ്റ് ഓഫ് ക്യാപിറ്റലും ഉപയോഗിക്കുന്നു. ​DCF മോഡൽ മനസിലാക്കാൻ ഈ രണ്ട് പദങ്ങൾ മനസിലാക്കാം! ​ഒരു കമ്പനിയിലേക്ക് വരുന്നതും പുറത്തുപോകുന്നതുമായ പണമാണ് ക്യാഷ് ഫ്ലോ എന്ന് നിങ്ങൾക്കറിയാം(അതിൽ നിന്ന് ബിസിനസ്സ് നന്നായി നടക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാൻ കഴിയും) ​WACC കുറച്ചുകൂടി സങ്കീർണ്ണമാണ് - ഇത് ഭാവിയിൽ ഒരു കമ്പനി നേടാൻ പ്രതീക്ഷിക്കുന്ന മൂലധനത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു. ​ഫോർമുല സങ്കീർണ്ണമാണ്. അത് ഏകദേശം ഇതുപോലെയാണ്. എളുപ്പത്തിനു നമുക്ക് ചില ഷോട്ട് ഫോമുകൾ ഉപയോഗിക്കാം - സി‌എഫ് ക്യാഷ് ഫ്ലോയെ സൂചിപ്പിക്കുന്നു, ആർ പലിശനിരക്കിനെ സൂചിപ്പിക്കുന്നു ​ഇൻട്രിൻസിക് വാല്യൂ = (CF1) ഡിവൈഡഡ് ബൈ (1 + r) + (CF2) ഡിവൈഡഡ് ബൈ (1 + r) ^ 2 + (CF3) ഡിവൈഡഡ് ബൈ ക്യൂബ് ഓഫ് (1+r). ​നിങ്ങളുടെ ഇൻട്രിൻസിക് വാല്യൂ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ അത് യഥാർത്ഥ സ്റ്റോക്ക് വിലയുമായി താരതമ്യം ചെയ്യണം. സ്റ്റോക്ക് വില ഇൻട്രിൻസിക് വാല്യൂവിനെക്കാൾ കുറവാണെങ്കിൽ, സ്റ്റോക്ക് വില കുറച്ചുകാണുന്നു. സ്റ്റോക്ക് വില ആന്തരിക മൂല്യത്തേക്കാൾ വലുതാണെങ്കിൽ, സ്റ്റോക്ക് വില അമിതമായി വിലയിരുത്തപ്പെടുന്നു, അല്ലെങ്കിൽ അതിന്റെ വില വർദ്ധിക്കും. ​ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്ര മാത്രം. ഇപ്പോൾ ഞാൻ ചില ഷെയറുകളുടെ ഇൻട്രിൻസിക് വാല്യൂ കണക്കാക്കാൻ പോകുന്നു. - അടുത്ത തവണ കാണാം. അതുവരെ, എയ്ഞ്ചൽ ബ്രോക്കിംഗിൽ നിന്ന് വിട, ഹാപ്പി ഇൻവെസ്റ്റിംഗ്! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​