Exploring the Differences between futures and option trading | Malayalam

Podcast Duration: 05:16

ഹായ് ചങ്ങാതിമാരേ, ഏഞ്ചൽ‌ ബ്രോക്കിംഗിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​സുഹൃത്തുക്കളേ, പലരും സ്റ്റോക്ക് മാർക്കറ്റിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. നിങ്ങൾ ഏതെങ്കിലും സ്റ്റോക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ, ആ ഷെയറുകൾ അടിസ്ഥാനപരമായി നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും - അല്ലെങ്കിൽ വിറ്റ പണം നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പക്ഷെ ഇതെല്ലാം ഓഹരി വിപണിയിൽ നടക്കുന്നില്ല. സ്റ്റോക്ക് മാർക്കറ്റിൽ ഒരു വലിയ ലോകമുണ്ട്, അത് ഒരു സ്റ്റോക്കിന്റെയോ ചരക്കുകളുടെയോ വിലയുടെ ചലനങ്ങൾ തിരിച്ചറിയുന്നതിനും സ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്നു - ഇപ്പോഴല്ല, ഭാവിയിലുള്ള തീയതിയിൽ. ഈ പ്രവർത്തനങ്ങളെല്ലാം ഫ്യൂച്ചേഴ്സ് & ഓപ്ഷന്സ് മാര്ക്കറ്റുകളിലാണ് നടക്കുന്നത്. രസകരമായി തോന്നുന്നു, അല്ലേ? ​ഫ്യൂച്ചറുകളും ഓപ്ഷൻസ് ട്രേഡിംഗും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഞാൻ എന്റെ സുഹൃത്ത് അക്ഷയ്ക്കൊപ്പം ചർച്ച ചെയ്യുകയായിരുന്നു, എന്നാൽ ഹിമാൻഷുവിന് ഇവ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം, ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും കോൺസെപ്റ്റുകൾ അദ്ദേഹത്തിനു കൺഫ്യൂഷൻ ആയി. ​നിങ്ങളും ഹിമാൻഷുവിനെപ്പോലെ കൺഫ്യൂഷനിൽ ആണോ? ​വരൂ, ഇത് ഒരു പ്രാവശ്യം നോക്കാം. ​അടിസ്ഥാനപരമായി, ഫ്യൂച്ചറുകളും ഓപ്ഷനുകളും കരാറുകളാണ്. ഫ്യൂച്ചഴ്സ് കരാറിൽ നിങ്ങൾക്ക് XYZ കോർപ്പറേഷൻ, അല്ലെങ്കിൽ സ്വർണം, അല്ലെങ്കിൽ ക്രൂഡ് ഓയിൽ പോലുള്ള ഏതെങ്കിലും സ്റ്റോക്ക്, അല്ലെങ്കിൽ ചരക്ക്, ഭാവിയിൽ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങാനോ വിൽക്കാനോ കഴിയും. ​അതിനാൽ, XYZ സ്റ്റോക്കിന്റെ വില 30 ദിവസത്തിനുള്ളിൽ കുറയുമെന്ന് ഞാൻ പ്രവചിച്ചാൽ, ഈ പ്രവചനത്തിൽ നിന്ന് ലാഭം നേടാൻ ഞാൻ ഒരു ഫ്യൂച്ചേഴ്സ് കരാർ വാങ്ങും, അതിലൂടെ എനിക്ക് വിപണിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ കുറഞ്ഞ വിലയ്ക്ക് സ്റ്റോക്ക് വാങ്ങാൻ കഴിയും , അതുപോലെ ഫ്യൂച്ചേഴ്സ് കരാർ ഉപയോഗിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കാനും. ഫ്യൂച്ചേഴ്സ് കരാറിൽ നിന്ന് നിങ്ങൾക്ക് പുറത്തുകടക്കാൻ കഴിയില്ലെന്നത് ശ്രദ്ധിക്കുക - നിങ്ങളുടെ അടിസ്ഥാന സെക്യൂരിറ്റിയുടെ എല്ലാ മൂല്യവും നഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് 100% നഷ്ടവും ഉണ്ടാകാം. അതിനാൽ, ഫ്യൂച്ചേഴ്സ് കരാറുകളുമായി ഇടപെടുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം. ​ഓപ്ഷൻ വ്യത്യസ്തമായി പ്രവർത്തിക്കുന്നു. അടിസ്ഥാനപരമായി ഓപ്ഷനുകൾ എന്നാൽ പിന്നീടുള്ള തീയതിയിൽ വാങ്ങാനോ വിൽക്കാനോ ഉള്ള ഒരു ഓപ്ഷൻ ആണ്. ഓപ്ഷൻസ് കരാറിനൊപ്പം ഒരു സ്ട്രൈക്ക് വിലയും സൂചിപ്പിക്കപ്പെടും. നിങ്ങൾ ഒരു കോൾ ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് ഒരു നിശ്ചിത വിലയ്ക്ക് സ്റ്റോക്ക് വാങ്ങാം. ഭാവിയിൽ, ഒരു ചരക്ക് ഒരു നിശ്ചിത വിലയ്ക്ക് വിൽക്കാൻ പുട്ട് ഓപ്ഷനുകൾ നിങ്ങളെ അനുവദിക്കുന്നു. ലളിതമായി തോന്നുന്നു, ശരിയല്ലേ? ​ഓപ്ഷൻസും ഫ്യൂചർ കരാറുകളും വാങ്ങുന്നതിനാണു നിങ്ങൾ പ്രീമിയം പ്ലാനുകൾ അടയ്ക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ. നിങ്ങളുടെ കരാറിന്റെ അടിസ്ഥാന സെക്യൂരിറ്റി നിങ്ങൾ പ്രതീക്ഷിച്ച ദിശയിലേക്കാണ് നീങ്ങുന്നതെങ്കിലും നിങ്ങളുടെ പ്രീമിയം മൂല്യത്തിന് താഴെയാണെങ്കിൽ, നിങ്ങൾക്ക് മുഴുവൻ പണവും നഷ്ടമാകും അല്ലെങ്കിൽ ചെറിയ നഷ്ടം ഉണ്ടാകും. ​അതിനാൽ, ഓപ്ഷനുകളും ഫ്യൂച്ചേഴ്സ് ട്രേഡിംഗും, രണ്ടും ഉറച്ച സാങ്കേതിക വിശകലനത്തെയും വസ്തുതകളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വാസ്തവത്തിൽ, ഫ്യൂച്ചഴ്സ് & ഓപ്ഷൻസ് ട്രേഡിംഗിലേക്ക് പ്രവേശിക്കാനാണു എന്റെ സുഹൃത്ത് അക്ഷയ് എന്നോട് ഉപദേശം ചോദിച്ചത് - ഇത് തന്നെയാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞതും. ​ഫ്യൂച്ചറുകളും ഓപ്ഷനുകളും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ ഇപ്പോൾ നമുക്ക് നോക്കാം. ​നമ്പർ 1 - ഫ്യൂച്ചറുകളും ഓപ്ഷനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫ്യൂച്ചേഴ്സ് കരാറുകളുടെ കാര്യത്തിൽ പ്രവർത്തിക്കാനുള്ള ബാധ്യതയാണ്, ആ കരാറിന്റെ നിബന്ധനകൾ ഒരു നിശ്ചിത തീയതിയിൽ തന്നെ നിങ്ങൾ നടപ്പാക്കേണ്ടിവരും, വ്യാപാരം നിങ്ങൾക്ക് ലാഭകരമായാലും, വലിയ നഷ്ടമായാലും. മറുവശത്ത്, ഓപ്ഷനുകളിൽ ട്രേഡ് നടപ്പിലാക്കാൻ നിങ്ങൾക്ക് ബാധ്യതകളൊന്നുമില്ല. ​നമ്പർ 2 - ഫ്യൂച്ചറുകളും ഓപ്ഷനുകളും നിങ്ങളുടെ പോര്ട്ട്ഫോളിയൊയ്ക്കോ സ്ഥാനങ്ങൾക്കോ വളരെ വ്യത്യസ്തമായ റിസ്ക് നൽകുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഫ്യൂച്ചറുകളിൽ നിങ്ങളുടെ ട്രേഡ് തുകയുടെ 100% റിസ്ക് ഉണ്ട്. അതായത്, ഫ്യൂച്ചേഴ്സ് ട്രേഡിൽ സ്റ്റോപ്പ് ലോസ് ഇല്ലാതെ ട്രേഡ് ചെയ്താൽ നിങ്ങൾക്ക് എത്ര പണം വേണമെങ്കിലും നഷ്ടപ്പെടാം. ഓപ്ഷനുകളുടെ കാര്യത്തിൽ, നിങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് ആ ഓപ്ഷനുകൾ വാങ്ങുന്നതിന് നിങ്ങൾ അടയ്ക്കുന്ന പ്രീമിയമാണ്. ​സുഹൃത്തുക്കളേ, ഈ കാര്യം നിങ്ങൾക്ക് വ്യക്തമാണോ? എഫ് & ഒ ട്രേഡിംഗിൽ റിസ്ക് എന്ന ആശയം വളരെ പ്രധാനമാണ്. അതിനാൽ, അടുത്ത വ്യത്യാസം നോക്കാം. ​നമ്പർ 3 - എക്സ്പൈറി ഡേറ്റ് അടുക്കുമ്പോൾ ഫ്യൂച്ചേഴ്സ് കരാറുകളുടെ മൂല്യം കുറയില്ല - അതായത്, ഫ്യൂച്ചേഴ്സ് കരാറിന്റെ കാലഹരണപ്പെടൽ ഇപ്പോൾ മുതൽ രണ്ടാഴ്ചയ്ക്കുശേഷം ആണെങ്കിൽ, എക്സ്പൈറി ഡേറ്റ് അടുക്കുമ്പോൾ അതിന്റെ മൂല്യം നഷ്‌ടപ്പെടില്ല. എന്നാൽ എക്സ്പൈറി ഡേറ്റ് അടുക്കുമ്പോൾ ഓപ്ഷനുകളുടെ മൂല്യം കുറയുന്നു. കാരണം, ഇപ്പോഴത്തെ സമയത്തിനും എക്സ്പൈറി ഡേറ്റിനും ഇടയിൽ അണ്ടർലൈയിങ് സെക്യൂരിറ്റിയുടെ മൂല്യം മൂവ് ചെയ്യാനുള്ള സമയപരിധി ചെറുതായിക്കൊണ്ടിരിക്കുകയാണ്. ​നമ്പർ 4 - ഫ്യൂച്ചേഴ്സ് കരാറുകൾ‌ മാർ‌ജിൻ‌ ട്രേഡുകളോട് സാമ്യമുള്ളതാണ്. കാരണം, അണ്ടർലൈയിങ് സെക്യൂരിറ്റിയുടെ വില നിങ്ങൾ‌ പ്രതീക്ഷിച്ചതിന് വിപരീതമായി നീങ്ങുന്നുവെങ്കിൽ‌, ദിവസാവസാനം നിങ്ങളുടെ ബ്രോക്കറിന് ആ മാർ‌ജിൻ‌ നൽ‌കേണ്ടിവരും. നിങ്ങളുടെ അനാലിസിസ് ശരിയാണെങ്കിൽ, സെക്യൂരിറ്റിയുടെ വില നിങ്ങൾ പ്രതീക്ഷിച്ച ദിശയിലേക്ക് നീങ്ങുന്നുവെങ്കിൽ, ആ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഊഹക്കച്ചവടങ്ങൾ നടത്താം. അതിനർത്ഥം, ഓപ്ഷൻസ് കരാറുകളിൽ റിസ്കും റിവാർഡുകളും സിമെട്രിക് അല്ല. ​അതിനാൽ സുഹൃത്തുക്കളേ, ഇവ ഫ്യൂച്ചഴ്സ്, ഓപ്ഷൻസ് ട്രേഡിംഗുകൾ തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങളായിരുന്നു. ചില ആളുകൾ ഹെഡ്ജ് രൂപത്തിലും ഓപ്ഷൻസ് കരാറുകൾ ഉപയോഗിക്കുന്നുണ്ടെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ​ ഫ്യൂച്ചഴ്സ് & ഓപ്ഷൻസ് മാർക്കറ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? എങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ മറ്റ് പോഡ്‌കാസ്റ്റുകൾ പരിശോധിക്കുക, അല്ലെങ്കിൽ കൂടുതലറിയാൻ www.angelone.in സന്ദർശിക്കുക. ​അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അത് വരെ, ഏഞ്ചൽ ബ്രോക്കിംഗിൽ നിന്ന് വിട, ഹാപ്പി ഇൻവെസ്റ്റിംഗ്! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക